Bullet Hit On Nearby House During Police Shooting Practice പൊലീസിന്‍റെ ഷൂട്ടിങ് പരിശീലനത്തിനിടെ വീഴ്‌ച; ബുള്ളറ്റ് ദിശ തെറ്റി സമീപ വീട്ടിലെ ജനൽ ചില്ലില്‍ പതിച്ചു - Bullet Miss Target and Hit on Nearby House
🎬 Watch Now: Feature Video
Published : Sep 24, 2023, 11:06 PM IST
കോട്ടയം: നാട്ടകം പോളി ടെക്നിക്കിന് സമീപം പൊലീസിന്‍റെ ഷൂട്ടിങ് പരിശീലനത്തിനിടെ ബുള്ളറ്റ് ദിശ തെറ്റി സമീപ വീട്ടിലെ ജനൽ ചില്ലില്‍ പതിച്ചു (Bullet Miss Target and Hit on Nearby House During Police Shooting Practice). നാട്ടകം ബിന്ദു നഗറിൽ വെടിവെപ്പ് പരിശീലന കേന്ദ്രത്തിനു സമീപമുള്ള സോണിയുടെ വീടിന്‍റെ ജനലിലേക്കാണ് ബുള്ളറ്റ് പതിച്ചത്. ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം. നാട്ടകം പോളിടെക്നിക് സമീപം പൊലീസ് ഉദ്യോഗസ്ഥർ ഷൂട്ടിങ് പരിശീലനം നടത്തിയപ്പോഴാണ് ബുള്ളറ്റ് സമീപത്തെ വീട്ടിനുള്ളിൽ പതിച്ചത്. സോണിയുടെ മകള്‍ അൽക്ക സോണി ഈ സമയം വീട്ടിലെ മുറിയിൽ ഇരുന്ന് പഠിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സോണി ചിങ്ങവനം പൊലീസിൽ വിവരം അറിയിക്കുകയും, പൊലീസ് ഉടൻ സ്ഥലത്തെത്തുകയും ചെയ്‌തു. ബുള്ളറ്റ് കല്ലിൽ തട്ടി ദിശ മാറി വന്നതാണെന്നാണ് പൊലീസ് നടത്തിയ പ്രാധമിക പരിശോധനയിൽ കണ്ടെത്തിയത്. ഇതിനു മുൻപ് പരിശീലനത്തെ തുടർന്ന് മതിൽ ഇടിഞ്ഞു വീണ സംഭവവും ഉണ്ടായിട്ടുണ്ട്. പിന്നീട് രണ്ട് വർഷത്തിന് ശേഷം ഇന്നലെയാണ് പരിശീലനം പുനരാരംഭിച്ചത്. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഷൂട്ടിങ് പരിശീലനം തുടർച്ചയായി നടക്കുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാർ ആരോപിച്ചു. ഷൂട്ടിങ് പരിശീലനം നടക്കുന്ന കാര്യം തങ്ങളോട് സൂചിപ്പിച്ചിട്ടു പോലുമില്ലെന്നും നാട്ടുകാർ പറഞ്ഞു.