Buffalo attack Pala Pravithanam റബർ തോട്ടത്തിലെ 'ജെല്ലിക്കെട്ട്' കണ്ടിട്ടുണ്ടോ, പാലാക്കാർ കണ്ടു, രണ്ട് പേർക്ക് പരിക്കുമുണ്ട്... - പോത്തിന്‍റെ ആക്രമണം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/20-08-2023/640-480-19310248-thumbnail-16x9-buffalo-attack-pala-pravithanam.jpg)
കോട്ടയം : പാലാ പ്രവിത്താനത്ത് (Pala Pravithanam) വെട്ടാൻ കൊണ്ടുവന്ന പോത്തുകൾ (Buffalo) വിരണ്ടോടി. പോത്തിന്‍റെ ആക്രമണത്തിൽ (Buffalo attack) രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൻകുളം വീട്ടിൽ മാണി, മകൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ടു പോത്തുകളെയും പിടികൂടിയത്. പ്രവിത്താനം എംകെഎം ആശുപത്രിയ്‌ക്ക് സമീപത്താണ് സംഭവം. കശാപ്പിനായി എത്തിച്ച മൂന്ന് പോത്തുകളിൽ രണ്ട് എണ്ണമാണ് ഇടഞ്ഞോടുകയായിരുന്നു. കശാപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്. സംഭവത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തിയിരുന്നു. പോത്തുകളെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ഇവയെ വെടിവയ്‌ക്കാനായിരുന്നു തീരുമാനം. എന്നാൽ റബ്ബര്‍ തോട്ടത്തിലൂടെ അലഞ്ഞുതിരിയുന്ന പോത്തുകളെ ശാന്തരായതിന് ശേഷം പിടിച്ചു കെട്ടുകയായിരുന്നു. അതേസമയം, ഇടുക്കി ജനവാസ മേഖലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കഴിഞ്ഞ മാസം രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. തേയില തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വനത്തിൽ നിന്നിരുന്ന കാട്ടുപോത്ത് പാഞ്ഞടുക്കുകയും തൊഴിലാളികളെ കുത്തിമറിക്കുകയുമായിരുന്നു.