Bravery In Front of wild Elephant Kabali 'കാബാലി' ക്ഷമിച്ചു, വനംവകുപ്പ് ക്ഷമിച്ചില്ല... കാറിന് പിന്നാലെ പോയി പരാക്രമിയെ പിടികൂടി... - Thrissur news

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 10, 2023, 7:55 PM IST

തൃശൂർ: ആനമല അന്തര്‍ സംസ്ഥാന പാതയില്‍ ഒറ്റയാന്‍ കാബാലിക്ക് മുന്‍പില്‍ പരാക്രമം കാണിച്ച യുവാവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്‌തു (Bravery In Front of wild Elephant Kabali). കഴിഞ്ഞ ദിവസം രാത്രി അതിരപ്പിള്ളി, മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വച്ചായിരുന്നു സംഭവം. കൈപ്പമംഗലം തൈവളപ്പിൻ ഷബീർ (38) ആണ് പിടിയിലായത്. ചാലക്കുടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് യുവാവിൻ്റെ ചിത്രങ്ങളും ഇയാൾ സഞ്ചരിച്ച കാറും കേന്ദ്രീകരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തെളിവെടുപ്പിന് ശേഷം പ്രതിയെ ചാലക്കുടി കോടതിയിൽ ഹാജരാക്കി. അമ്പലപ്പാറ ഗേറ്റ്‌ കഴിഞ്ഞ് പെൻസ്റ്റോക്കിന് മുമ്പായി കാടിനകത്ത് നിന്നും കബാലി എന്ന കാട്ടാന വാഹനങ്ങളുടെ മുന്നിലേക്ക് ഇറങ്ങിവരികയായിരുന്നു (Wild tusker Kabali on road). ആന പ്രകോപിതനാകുകയും റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. റോഡിൽ തടസമായി നിൽക്കുന്നത് കണ്ട് വിനോദസഞ്ചാരിയായ ഷബീർ കബാലിക്ക് അടുത്തെത്തുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയുമായിരുന്നു. കെഎസ്‌ആർടിസി ബസ് ഡ്രൈവറുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലാണ് കബാലിയെ തിരികെ കാട്ടിലേക്ക് അയച്ചത്.

ALSO READ : Kabali Wild Elephant Thrissur: മുന്നില്‍ 'കബാലി', പരാക്രമവുമായി യുവാവ്; സംഭവം ആനമല അന്തർ സംസ്ഥാന പാതയിൽ

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.