മഞ്ചേരിയിൽ കുഴൽപ്പണ വേട്ട; ബസ്സിൽ വിതരണത്തിനായി കൊണ്ടുവന്ന പണം പിടികൂടി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 3, 2024, 10:08 PM IST

മലപ്പുറം: നിലമ്പൂരിൽ നിന്ന് വീണ്ടും കുഴൽപ്പണം പിടികൂടി. നിലമ്പൂർ മേഖലയിൽ വിതരണം ചെയ്യാൻ ബസ്സിൽ കൊണ്ടുവന്ന കുഴൽപ്പണമാണ് പൊലീസ് പിടികൂടിയത്. (Blackmoney Ceased From  Manchery) കുന്ദമംഗലം ആനപ്പാറ സ്വദേശി അലി (57) എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന അഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കുഴല്‍പ്പണം പിടികൂടാനായത്. നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ അബ്രഹാമിൻ്റെ നിർദ്ദേശ പ്രകാരം നിലമ്പൂർ പൊലീസ് സബ് ഇൻസ്‌പെക്‌ടർ തോമസുകുട്ടി ജോസഫിൻ്റെ നേതൃത്വത്തിലുള്ള നിലമ്പൂർ പൊലീസും, ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്ന് ഇന്ന് രാവിലെ പന്ത്രണ്ടരയോടെ ചന്തക്കുന്ന് ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. 500 രൂപയുടെ കെട്ടുകളായി പേപ്പറിൽ പൊതിഞ്ഞ് ദേഹത്ത് കെട്ടിവെച്ച നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്. ബസിൽ വിതരണത്തിനായി കൊണ്ടു പോകവെയാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും. തുടര്‍ന്ന് ആദായ നികുതി വകുപ്പിനും ഇഡിക്കും റിപ്പോർട്ട് നൽകും.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.