1.12 കോടിയുടെ കുഴൽപ്പണവുമായി 5 പേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് കണ്ണൂര്‍ - കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് - Black money seized in Kerala Karnataka boarder

🎬 Watch Now: Feature Video

thumbnail

By

Published : Aug 1, 2023, 1:19 PM IST

കണ്ണൂർ : കേരള-കർണാടക അതിർത്തിയിലെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണവേട്ട. ഇന്നലെ രാത്രി എക്സൈസ് ഇൻസ്പെക്‌ടർ പി ടി യേശുദാസനും സംഘവും നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തത്. അരയിൽ കെട്ടിവച്ച നിലയിൽ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. 

തമിഴ്‌നാട് സ്വദേശികളായ വിഷ്‌ണു, സെന്തിൽ, മുത്തു, പളനി, സുടലിമുത്തു എന്നിവരെയാണ് എക്‌സൈസ് സംഘം പരിശോധനയിൽ പിടികൂടിയത്. ബെംഗളൂരു-കോഴിക്കോട് ടൂറിസ്‌റ്റ് ബസിൽ വച്ചാണ് പണം പിടികൂടിയത്. സ്വർണം വാങ്ങിക്കുവാൻ തിരൂരിൽ കൈമാറേണ്ട പണമാണെന്നാണ് പിടിയിലായവർ എക്‌സൈസിനോട് പറഞ്ഞത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ പൊലീസിന് കൈമാറും.

ഉത്സവകാലത്തോട് അനുബന്ധിച്ച് പരിശോധനകൾ കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിൽ ആണ് പൊലീസ്. കഴിഞ്ഞ മാസങ്ങളിൽ 12 എൻഡിപിസി കേസുകൾ അതിർത്തി ചെക്ക് പോസ്റ്റിൽ കണ്ടെത്തി മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ പി എൽ ഷിബു, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ( ഇരിട്ടി) രജനീഷ്, എക്‌സൈസ്‌ ഇൻസ്പെക്‌ടർ പി ടി യേശുദാസ്, പ്രിവന്‍റീവ് ഓഫിസർമാരായ ജോണി ജോസഫ്, നിസാർ, ഗ്രേഡ് പ്രിവന്‍റീവ് ഓഫിസർമാരായ കെ കെ ഷാജൻ, സിവിൽ ഓഫിസർമാരായ വിനോദ്, വിനീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.