തൃശൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം തളിച്ച് യൂത്ത് കോൺഗ്രസ് - Prime Minister in trissur
🎬 Watch Now: Feature Video
Published : Jan 4, 2024, 5:13 PM IST
തൃശൂർ : തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച വേദിയുടെ പരിസരത്ത് ചാണകവെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം (BJP-Youth-Congress conflict in Thrissur). യൂത്ത് കോൺഗ്രസിന്‍റെ ഈ പ്രവർത്തിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകർ. മഹിളാ സമ്മേളനത്തിന്‍റെ വിജയം കേരളത്തിലെ കോൺഗ്രസിനെ വിറളിപിടിപ്പിച്ചെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ബിജെപിയുടെ പ്രതിഷേധത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. കഴിഞ്ഞദിവസം പ്രധാനമന്ത്രി സംസാരിച്ച വേദിക്ക് അരികിലേക്കാണ് കെ എസ് യു പ്രവർത്തകർ ചാണക വെള്ളവുമായി എത്തിയത്. വിവരം നേരത്തെ അറിഞ്ഞിട്ടും പോലീസിന്‍റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് പരാതിയുണ്ട്. പിന്നീട് ബിജെപി പ്രവർത്തകരും കേസ് പ്രവർത്തകരും തമ്മിൽ വലിയ സംഘർഷം ഉടലെടുത്തു. പൊലീസ് ഇരു കൂട്ടരെയും സമധാനിപ്പിക്കാനുള്ള ശ്രമം തുടർന്നെങ്കിലും പരാജയപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്‍റ് കെ കെ അനീഷ് കുമാർ അടക്കമുള്ള പ്രവർത്തകർ സ്ഥലത്തെത്തി. പൊലീസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പൊലീസുമായുള്ള വാക്കു തർക്കത്തിന് ശേഷം ഏറെ നേരം കഴിഞ്ഞാണ് കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കിയത് പ്രദേശത്ത് വീണ്ടും സംഘർഷാവസ്ഥ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പൊലീസ് ബാരിക്കേഡ് വച്ച് സുരക്ഷയൊരുക്കി.