BJP Padayatra On Karuvannur Scam : നിഷ്‌ഠൂരത നേരിട്ട നിക്ഷേപകര്‍ക്കൊപ്പമെന്ന് സുരേഷ് ഗോപി ; കരുവന്നൂര്‍ വിഷയത്തില്‍ പദയാത്രയുമായി ബിജെപി - സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്
🎬 Watch Now: Feature Video
Published : Oct 2, 2023, 9:34 PM IST
തൃശൂര്‍ : സഹകരണ മേഖലയിലെ കള്ളപ്പണ തട്ടിപ്പിനെതിരെയുള്ള ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രയ്ക്ക് കരുവന്നൂരില്‍ തുടക്കം. തങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തോ അല്ല, മറിച്ച് നിഷ്‌ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കൊപ്പമാണെന്ന് പദയാത്ര നയിക്കുന്ന സുരേഷ് ഗോപി പറഞ്ഞു (BJP Padayatra On Karuvannur Scam). ഒട്ടും ആവേശഭരിതനായിട്ടല്ല ഇവിടെ നിൽക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കുംവരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം. ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ല. എന്നാല്‍ ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു. മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്ര പ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമെല്ലാം തുടരുന്നതിനുള്ള തീനാളമാണിത് - സുരേഷ് ഗോപി പറഞ്ഞു. കെ സുരേന്ദ്രനാണ് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, ജില്ല പ്രസിഡന്‍റ് കെ.കെ അനീഷ് കുമാർ തുടങ്ങിയ നേതാക്കളും പദയാത്രയില്‍ പങ്കെടുത്തു.