അമ്മയിൽ നിന്ന് വേർപിരിഞ്ഞ് സ്‌കൂൾ വളപ്പിലെത്തി ആനക്കുട്ടി: പിന്നീട് കണ്ടത് ഒരു കൗതുക കാഴ്‌ച

🎬 Watch Now: Feature Video

thumbnail

By

Published : Sep 6, 2022, 9:22 AM IST

Updated : Feb 3, 2023, 8:27 PM IST

കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ അമ്മയിൽ നിന്ന് വേർപിരിഞ്ഞ് സ്‌കൂൾ വളപ്പിലെത്തിയ ആനക്കുട്ടി വിദ്യാര്‍ഥികളുമായി കളിക്കുന്നത് അപൂർവ കാഴ്‌ചയായി. യലന്തൂർ താലൂക്കിലെ പുരണിപോഡ് റസിഡൻഷ്യൽ സ്‌കൂളിൽ ഞായറാഴ്‌ചയാണ്(04.09.2022) കൗതുകകരമായ സംഭവം നടന്നത്. മലയോര വനമേഖലയായ ബിലിഗിരിരംഗയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആനക്കുട്ടിയെ കണ്ടതോടെ വിദ്യാര്‍ഥികളും ആവേശത്തിലായി. കുട്ടികൾ ആനക്കുട്ടിക്ക് ചുറ്റും നിന്ന് കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്‌തു. മനുഷ്യരെ കണ്ടിട്ടില്ലാത്ത ആനക്കുട്ടിയും കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുകയും കുടിക്കാനായി നൽകിയ പാലും വാഴപ്പഴവും ആസ്വദിച്ച് കഴിക്കുകയും ചെയ്‌തു. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. യലന്തൂർ മേഖലയിലെ ജീവനക്കാർ പട്രോളിങിന് പോയപ്പോഴാണ് ആന കരയുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ആനക്കുട്ടിയെ എറണ്ണക്കാട്ടെ പറമ്പിനടുത്ത് അമ്മയോടൊപ്പം വിട്ടു.
Last Updated : Feb 3, 2023, 8:27 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.