അയോധ്യ ദീപോത്സവം ഗിന്നസ് ബുക്കിലേക്ക് ; തെളിയിച്ചത് 24 ലക്ഷത്തിലധികം വിളക്കുകൾ - Ayodhya Deepotsav Sets New Guinness Record

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 11, 2023, 10:57 PM IST

അയോധ്യ: ദീപാവലിയോടനുബന്ധിച്ച് നടന്ന ദീപോത്സവത്തിൽ പുതിയ ലോക റെക്കോഡ് സൃഷ്‌ടിച്ച് അയോധ്യ. ആഘോഷങ്ങളുടെ ഭാഗമായി 24 ലക്ഷത്തിലധികം വിളക്കുകളാണ് ശനിയാഴ്‌ച വൈകിട്ട് അയോധ്യയില്‍ തെളിയിച്ചത് (Ayodhya Deepotsav Sets New Guinness Record- Illuminated With 24,59,000 Lamps). ഇത് ലോക റെക്കോഡാണ്. അയോധ്യയിലെത്തിയ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് സംഘം (Guinness Book of World) ) 24,59,000 വിളക്കുകൾ എണ്ണി തിട്ടപ്പെടുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും (Yogi Adithyanath) ഗവർണർ ആനന്ദി ബെൻ പട്ടേലും അടക്കം ലോകത്തെ 41 രാജ്യങ്ങളിൽ നിന്നുള്ള 61 പ്രതിനിധികൾ ആഘോഷങ്ങൾക്ക് സാക്ഷിയായി. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾ ശനിയാഴ്‌ച രാവിലെ മുതൽ തന്നെ അയോധ്യയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. അയോധ്യയിലെത്തിയ ശേഷം മുഖ്യമന്ത്രി യോഗി റൗഖ പാർക്കിലെത്തി. ഇവിടെ ശ്രീരാമനും, സീതയും ലക്ഷ്‌മണനും പുഷ്‌പക വിമാനത്തിൻ്റെ മാതൃകയിലുണ്ടാക്കിയ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത് ഏവരിലും കൗതുകമുണർത്തി. ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ ശ്രീരാമനെ മുഖ്യമന്ത്രി അയോധ്യയിലേക്ക് സ്വാഗതം ചെയ്‌തു. ഇതിനുശേഷം വമ്പിച്ച ഘോഷയാത്രയും നടന്നു. ഹെലികോപ്റ്ററുകളിൽ നിന്ന് ഘോഷയാത്രയിലേക്ക് പുഷ്‌പവൃഷ്‌ടിയും നടത്തി. തുടർന്ന് യോഗി ആദിത്യനാഥ് സരയുവിന്‍റെ തീരത്തെത്തി ആരതി നടത്തി. നഗരവാസികൾ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. നഗരം ദീപാലങ്കാരങ്ങളാൽ അലങ്കരിച്ച ദൃശ്യങ്ങൾ നിരവധി ആളുകൾ മൊബൈൽ ക്യാമറകളിൽ പകർത്തി. ദീപാലങ്കാരങ്ങളാൽ പ്രശോഭിതമായ അയോധ്യയുടെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2017 മുതൽ എല്ലാ വർഷവും അയോധ്യയിൽ ദീപാവലി ആഘോഷം സംഘടിപ്പിക്കാറുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.