ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ 24 ലക്ഷവുമായി എടിഎം മെഷീൻ ഒലിച്ചുപോയി - പുരോല
🎬 Watch Now: Feature Video
ഉത്തരകാശി: ഉത്തരാഖണ്ഡില്‍ പെയ്യുന്ന ശക്തമായ മഴയില്‍ 24 ലക്ഷം രൂപയുമായി എടിഎം മെഷീൻ ഒലിച്ചു പോയി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മാണ് വെള്ളത്തില്‍ ഒഴുകി പോയത്. ഉത്തരകാശിയിലെ പുരോല മേഖലയിലാണ് സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്യുന്ന മഴയില്‍ പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
Last Updated : Feb 3, 2023, 8:26 PM IST