Ashtami Rohini Celebration At Guruvayur Temple അഷ്‌ടമി രോഹിണി ആഘോഷം : ഗുരുവായൂരിൽ വൻ ഭക്തജന തിരക്ക്, വർണാഭമായി ഘോഷയാത്ര - Guruvayur Temple

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 6, 2023, 4:36 PM IST

തൃശൂർ : അഷ്‌ടമി രോഹിണി (Krishna Janmashtami) ദിനത്തിൽ ഗുരുവായൂരിൽ (Guruvayur Temple) വൻ ഭക്തജന തിരക്ക്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം സാധ്യമാക്കാൻ വേണ്ട പ്രത്യേക സംവിധാനം ദേവസ്വം ഭരണസമിതി നേരത്തെ ഏർപ്പെടുത്തിയിരുന്നു. അഷ്‌ടമി ആഘോഷങ്ങളുടെ (Ashtami Rohini Celebration) ഭാഗമായി മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് നായർ സമാജത്തിന്‍റെ നേതൃത്വത്തിൽ ഉറിയടി ഘോഷയാത്ര നടന്നു. വാദ്യമേളങ്ങൾ, ഗോപിക നൃത്തം, ജീവത എഴുന്നള്ളത്ത് എന്നിവയോടെ ആരംഭിച്ച ഘോഷയാത്ര ഗുരുവായൂരിൽ സമാപിച്ചു. ക്ഷേത്രത്തിൽ പുലർച്ചെ നാലിന് നിർമാല്യത്തോടെ ആരംഭിച്ച ദർശനത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഏഴിന് ശീവേലിക്ക് തിരുവല്ല രാധാകൃഷ്‌ണന്‍റെ പ്രമാണത്തിൽ മേളം നടന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കാഴ്‌ച ശീവേലിക്ക് കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ പ്രമാണത്തിലായിരുന്നു പഞ്ചവാദ്യം. കണ്ണന്‍റെ പിറന്നാൾ സദ്യ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിച്ചു. 44,000 പേർക്കാണ് സദ്യ നൽകിയത്. 22.5 ലക്ഷം രൂപയായിരുന്നു സദ്യയുടെ മാത്രം ചെലവ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ നെയ്യപ്പം 6,63,552 രൂപക്കാണ് വഴിപാട് ചെയ്‌തത്. അഷ്‌ടമി രോഹിണിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ മൂന്നു നേരവും സ്വർണ കോലം എഴുന്നള്ളിക്കുന്നുണ്ട്. രാവിലെയും ഉച്ചക്കും രാത്രിയും കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മേൽ പുത്തൂർ ഓഡിറ്റോറിയത്തിൽ വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.