'അരുണ്‍ വിദ്യാധരന്‍റെ ആത്മഹത്യ ദൗർഭാഗ്യകരം, നിയമപരമായ ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിച്ചു' ; ആതിരയുടെ സഹോദരീ ഭര്‍ത്താവ്
🎬 Watch Now: Feature Video
കോട്ടയം : കടുത്തുരുത്തി ആത്മഹത്യ കേസിലെ പ്രതി അരുണ്‍ വിദ്യാധരന്‍ ജീവനൊടുക്കിയത് ദൗർഭാഗ്യകരമെന്ന്, മരിച്ച യുവതിയുടെ സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ്. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വിഎം ആതിര ജീവനൊടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതിയാണ് അരുണ്‍. മുൻ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണിനെ ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാട്ടെ ലോഡ്‌ജില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
ALSO READ | കടുത്തുരുത്തി സ്വദേശി ആതിരയുടെ മരണം: പ്രതി അരുണ്‍ വിദ്യാധരൻ ആത്മഹത്യ ചെയ്‌ത നിലയിൽ
'ഒരു ജീവന് പകരം മറ്റൊരു ജീവൻ എന്നതല്ല. നിയമപരമായി ലഭിക്കാൻ കഴിയുന്ന പരമാവധി ശിക്ഷ അരുണിന് ലഭിക്കണം എന്നായിരുന്നു ആഗ്രഹം. അപ്രതീക്ഷിതമാണ് അരുണിന്‍റെ ആത്മഹത്യ. ഞാന്‍ ഇതുവരെ അരുണിനെ കോൺടാക്‌ട് ചെയ്‌തിട്ടില്ല. പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്‌ച ഉണ്ടായിട്ടില്ല. പൊലീസ് എന്നും കൂടെ ഉണ്ടായിരുന്നു' - ആശിഷ് ദാസ് ഐഎഎസ് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്‌ച (മെയ് ഒന്ന്) രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുൻ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു യുവതിയുടെ ആത്മഹത്യ.