ശത്രുരാജ്യത്തിന്‍റെ ഡ്രോണുകള്‍ നശിപ്പിക്കാന്‍ പ്രാപ്പിടിയനും ; നായ്‌ക്കള്‍ക്ക് പുറമെ പക്ഷികള്‍ക്കും സൈന്യത്തിന്‍റെ പരിശീലനം
🎬 Watch Now: Feature Video
ഡെറാഡൂണ്‍ : ശത്രു രാജ്യത്തിന്‍റെ ഡ്രോണുകള്‍ നശിപ്പിക്കാന്‍ പ്രാപ്പിടിയന്‍ (KITES) പക്ഷികള്‍ക്ക് പരീശീലനം നല്‍കി സൈന്യം. ഉത്തരാഖണ്ഡിലെ ഔളിയില്‍ നടക്കുന്ന ഇന്‍ഡോ-യുഎസ് സൈന്യത്തിന്‍റെ സംയോജിത യുദ്ധ പരിശീലനത്തിന്‍റെ ഭാഗമായാണിത്. ഇതാദ്യമായാണ് ശത്രുരാജ്യത്തിന്‍റെ ഡ്രോണുകളെ നശിപ്പിക്കാന്‍ സൈന്യം പക്ഷികള്‍ക്ക് പരിശീലനം നല്‍കുന്നത്.
സൈനിക പദ്ധതികളുടെ ഭാഗമായി നായ്‌ക്കള്‍ക്ക് പുറമെ പക്ഷികള്‍ക്കും പരിശീലനം നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശമായ പഞ്ചാബ്, ജമ്മു കശ്‌മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്ന, ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ കൈകാര്യം ചെയ്യാന്‍ ഇത്തരത്തിലുള്ള പരിശീലനത്തിലൂടെ സാധിക്കും. ഇന്‍ഡോ-യുഎസ് സംയോജിത സൈനിക പരിശീലന പരിപാടിയുടെ 18ാം പതിപ്പായ 'യുദ്ധ് അഭ്യാസ് 22'വിനാണ് നവംബര്‍ 27ന് ഉത്തരാഖണ്ഡിലെ ഔളിയില്‍ തുടക്കമായത്.
Last Updated : Feb 3, 2023, 8:34 PM IST