നാമനിർദേശ പത്രിക സമർപ്പണം ആഢംബരമാക്കി കോണ്‍ഗ്രസ് സ്ഥാനാർഥി; എത്തിയത് സ്‌പോർട്‌സ് കാറായ ഡിസി അവന്തിയിൽ - കോണ്‍ഗ്രസ് സ്ഥാനാർഥി
🎬 Watch Now: Feature Video
അഹമ്മദാബാദ്: വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഗുജറാത്ത്. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അമരൈവാഡി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ധർമേന്ദ്ര പട്ടേലിന്‍റെ നാമനിർദേശ പത്രിക സമർപ്പണമാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. തന്‍റെ ലക്ഷങ്ങൾ വിലവരുന്ന സ്‌പോർട്‌സ് കാറായ ഡിസി അവന്തിയിലാണ് ധർമേന്ദ്ര പട്ടേൽ നാമനിർദേശം സമർപ്പിക്കാനെത്തിയത്. നേതാവിന്‍റെ കാർ കാണാനും ഫോട്ടോയെടുക്കാനും നൂറുകണക്കിനാളുകളും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.
Last Updated : Feb 3, 2023, 8:32 PM IST