Alpashi Festival Concludes In Sri Padmanabhaswamy Temple : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ടിന് കൊടിയിറങ്ങി - kerala news updates
🎬 Watch Now: Feature Video
Published : Oct 23, 2023, 8:05 PM IST
തിരുവനന്തപുരം: ആചാരപ്പെരുമയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‍പശി ആറാട്ട് ഘോഷയാത്ര നടത്തി. ഇന്ന് (ഒക്‌ടോബര്‍ 23) വൈകിട്ട് 4 മണി മുതല്‍ ആരംഭിച്ച ഘോഷയാത്ര തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്ന് ശംഖുമുഖം തീരത്ത് സമാപിച്ചു (Alpashi Festival Concludes In Sri Padmanabhaswamy Temple). തലസ്ഥാനത്ത് ഉച്ച തിരിഞ്ഞ് ആരംഭിച്ച മഴക്ക് ശേഷമാണ് ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര പുറപ്പെട്ടത്. ആറാട്ടിന്‍റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ രാത്രി ഒമ്പത് വരെ നിര്‍ത്തി വച്ചു. ഈ സമയത്തെ സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ലോക പ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രകളുടെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാറുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണയാണ് ക്ഷേത്രത്തില്‍ ഘോഷയാത്രകള്‍ നടക്കുന്നത്. അല്‍പശി ഉത്സവത്തിന് പുറമെ മാര്‍ച്ച്, ഏപ്രില്‍ മാസത്തിലെ പൈങ്കുനി ഉത്സവത്തിനും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാറുണ്ട്. പഴയ തിരുവിതാംകൂര്‍ രാജ്യമായിരുന്ന കാലത്ത് അനുഷ്‌ഠിച്ചിരുന്ന ചടങ്ങുകള്‍ അതേപടി പാലിച്ചാണ് ഘോഷയാത്ര നടത്തുന്നത്. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്ത് ടിപ്പു സുല്‍ത്താനില്‍ നിന്നും തിരുവിതാംകൂര്‍ പട്ടാളം പിടിച്ചെടുത്ത കൊടിയടക്കം പ്രദര്‍ശിപ്പിച്ചാണ് ഘോഷയാത്ര നടത്തുന്നത്.