'മുതുകാടിനെതിരായ ആരോപണങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്'; മന്ത്രി ആർ ബിന്ദു - gopinath muthukad
🎬 Watch Now: Feature Video
Published : Jan 8, 2024, 2:33 PM IST
തിരുവനന്തപുരം : ഗോപിനാഥ് മുതുകാടിന്‍റെ സ്ഥാപനത്തിനെതിരെ പരാതി പറഞ്ഞവർ ആരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നും സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാജിക് പ്ലാനറ്റ്. സ്ഥാപനത്തിനെതിരായ പരാതി സംബന്ധിച്ച് സാമൂഹ മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. വിശദാംശങ്ങൾ പരിശോധിക്കും. പരാതിക്കാർക്ക് താൻ മന്ത്രിയായി വന്ന ശേഷം സാമൂഹ്യ നീതി വകുപ്പിന്‍റെ യാതൊരു സാമ്പത്തിക സഹായവും ആ സ്ഥാപനത്തിന് നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മാജിക് പ്ലാനറ്റിന് കീഴിൽ നടത്തിയ കലാപ്രകടനങ്ങൾ അവിടെയുള്ള വിദ്യാർഥികൾക്ക് സന്തോഷം നൽകിയതായാണ് തനിക്ക് അനുഭവപ്പെട്ടത്. എന്നാൽ അതിന്‍റെ പിന്നാമ്പുറം ആയിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് പരിശോധിച്ചിട്ടില്ല. ഇപ്പോൾ ഉയർന്നുവന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് പോകുന്നത് നന്നാവും എന്നാണ് കരുതുന്നു എന്നും മന്ത്രി പറഞ്ഞു. ഗോപിനാഥ് മുതുകാടിനും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ് , ഡിസിസി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനും എതിരെ മുൻ ജീവനക്കാരൻ സി പി ശിഹാബാണ് കഴിഞ്ഞ ദിവസം ആരോപണങ്ങളുമായി രംഗത്തെത്തിയത്.