Alappuzha Heritage Walk ആലപ്പുഴയുടെ പൈതൃകത്തെ തൊട്ടറിഞ്ഞ് ഹെറിറ്റേജ് വാക്ക് - എച്ച് സലാം എംഎൽഎ
🎬 Watch Now: Feature Video
Published : Oct 8, 2023, 11:08 PM IST
ആലപ്പുഴ: അതിസമ്പന്നമായ ആലപ്പുഴയുടെ സംസ്‌കാരത്തെയും ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയാന്‍ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തിയ ഹെറിറ്റേജ് വാക്ക് എഎം ആരിഫ് എംപി ഉദ്ഘാടനം ചെയ്‌തു (Alappuzha Heritage Walk Inauguration). ജനതയെ അവരുടെ സാംസ്‌കാരികവും ചരിത്രപരവുമായ ചുറ്റുപാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് പൈതൃക നടത്തത്തിൻ്റെ പ്രധാന ലക്ഷ്യം. ആലപ്പുഴ ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് പോർട്ട് മ്യൂസിയം, ബീച്ച്, ഗുജറാത്തി സ്ട്രീറ്റ്, ശിവ പാർവ്വതീ ക്ഷേത്രം, ജൈന ക്ഷേത്രം, രാമൻ അമ്പലം, ഗുജറാത്തി സ്‌കൂൾ, സിഎസ്ഐ പള്ളി തുടങ്ങിയ ചരിത്ര കേന്ദ്രങ്ങൾ സന്ദർശിച്ച് ന്യൂ മോഡൽ കയർ സൊസൈറ്റിയിലേക്കായിരുന്നു ഹെറിറ്റേജ് വാക്ക്. ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ല കലക്‌ടര്‍ ഹരിതാ വി കുമാർ ഫ്ലാഗ് ഓഫ് ചെയ്‌തു. എച്ച് സലാം എംഎൽഎ ഹെറിറ്റേജ് കിറ്റ് ആരിഫ് എംപിക്ക് കൈമാറി. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷൻ എംആർ പ്രേം, മുസിരിസ് എംഡി ഡോ. കെ മനോജ് കുമാർ, ഡിടിപിസി സെക്രട്ടറി കെ അനൂപ് കുമാർ, ഗാന്ധി സ്‌മാരക നിധി നാഷണൽ ട്രസ്റ്റി കെജി ജഗദീശൻ, കൺസർവേഷൻ ആർക്കിടെക്റ്റ് ഗായത്രി എസ് കുമാർ, ഹരികുമാർ വാലേത്ത്, കെ സുബിൻ തുടങ്ങിയവർ ഹെറിറ്റേജ് വാക്കിന് നേതൃത്വം നൽകി. സെൻ്റ് ജോസഫ്‌സ് കോളേജ്, ലിയോ 13 സ്‌കൂൾ, സെൻ്റ് മൈക്കിൾസ് എച്ച്എസ്, സെൻ്റ് ആൻ്റണീസ് എച്ച്എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ഹെറിറ്റേജ് വാക്കിന്‍റെ ഭാഗമായി.