AK Balan On Mandalam Sadas: 'ഇത് ലോകത്ത് ആദ്യം, മണ്ഡലം സദസ് ചരിത്രമാകും': എ കെ ബാലന്‍ - സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍
🎬 Watch Now: Feature Video
Published : Sep 23, 2023, 10:55 AM IST
തിരുവനന്തപുരം : മന്ത്രിസഭയാകെ മണ്ഡലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് ഇത് ആദ്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ (AK Balan On Mandalam Sadas). മന്ത്രിമാരെല്ലാം ഒരു ബസില്‍ യാത്ര പോകുന്നതില്‍ തെറ്റില്ല. ജനങ്ങളെ കാണാന്‍ വേണ്ടിയും ജനങ്ങളുമായി സംവദിക്കാന്‍ വേണ്ടിയും ജനലക്ഷങ്ങളുടെ വികാരം മനസിലാക്കാന്‍ വേണ്ടിയും മന്ത്രിസഭ ഒന്നാകെ മണ്ഡലങ്ങളിലേക്ക് പോകുന്ന കാഴ്‌ച ലോകത്തില്‍ ആദ്യത്തെ അനുഭവമായിരിക്കും. അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന എല്ലാ മന്ത്രിമാരും അംഗങ്ങളായ മണ്ഡലം സദസ് ചരിത്ര വിജയമാകും (Assembly get together program Mandalam Sadas). രാജ്യം കണ്ട ആവേശകരമായ സംഭവമാകുമെന്ന് സംശയമില്ല. യുഡിഎഫ് എല്ലാത്തിനെയും ബഹിഷ്‌കരിക്കുകയാണ്. ലോക്‌സഭയില്‍ അവര്‍ 19 പേരുണ്ട്. എന്നാല്‍ കേരളത്തിന്‍റെ വികസനത്തിന് വേണ്ടി ഇന്നുവരെ അവര്‍ ഒന്നും ചെയ്‌തിട്ടില്ല. കേരളത്തിന് ഒന്നും കൊടുക്കാന്‍ പാടില്ലെന്നത് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനമാണ്. കേന്ദ്രമന്ത്രി വി മുരളീധരന്‍ അതിന്‍റെ വക്താവാണ്. അവര്‍ക്ക് അനുകൂലമായിട്ടുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷത്തിന്‍റെ എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ മണ്ഡലം സദസുകള്‍ എങ്ങനെ വേണമെന്ന് ഞങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷ എംഎല്‍എമാരുടെ സഹകരണത്തോടെയാണോ നിയമസഭ നടക്കുന്നത്, അസംബ്ലിയില്‍ പിണറായി വിജയനെ കാണുമ്പോള്‍ ഇടയുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെ തകര്‍ക്കാനായതാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അടിസ്ഥാനം. കള്ള പ്രചരണങ്ങള്‍ക്കും കല്ലുവച്ച നുണകള്‍ക്കുമെതിരായ പോരാട്ടത്തിന് ഇന്നും പ്രസക്തിയുണ്ട്. പിണറായി വിജയനെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും വേട്ടയാടുന്നത് അഴിക്കോടനെ വേട്ടയാടിയത് പോലെ തന്നെയാണെന്നും എ കെ ബാലന്‍ പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി അഴിക്കോടന്‍ ദിനമായി ആചരിക്കുന്ന ഇന്ന് (സെപ്‌റ്റംബര്‍ 23) രാവിലെ എകെജി സെന്‍ററില്‍ പതാക ഉയര്‍ത്തലിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.