മേല്‍പാലത്തിനടിയില്‍ 'വിമാനം' കുടുങ്ങി; കുരുക്കഴിച്ചത് 'ട്രക്കി'ന്‍റെ ചക്രം ഊരിമാറ്റി - വിമാനം കുടുങ്ങി
🎬 Watch Now: Feature Video


Published : Dec 29, 2023, 8:48 PM IST
മോത്തിഹാരി (ബിഹാര്‍) : കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ പിപ്രകോതി ചൗക്കില്‍ മേല്‍പാലത്തിനടിയില്‍ വിമാനം കുടുങ്ങി (Airplane gets stuck beneath overbridged in Bihar). വാര്‍ത്ത പരന്നതോടെ നിരവധി പേരാണ് സംഭവം നേരില്‍ കാണാനും ചിത്രം പകര്‍ത്താനുമായി പ്രദേശത്ത് തടിച്ചുകൂടിയത്. യഥാര്‍ഥത്തില്‍ വിമാനം കയറ്റി പോകുകയായിരുന്ന ട്രക്ക് മേല്‍പാലത്തിന് ചുവട്ടിലൂടെയുള്ള റോഡിലേക്ക് കടന്നതോടെ വിമാനം കുടുങ്ങുകയായിരുന്നു. മുംബൈയില്‍ നടന്ന ലേലത്തില്‍ ഒരു വ്യവസായി വാങ്ങിയതാണ് വിമാനം എന്നാണ് വിവരം. മുംബൈയില്‍ നിന്ന് വലിയ ട്രക്കില്‍ കയറ്റി വിമാനം അസമിലേക്ക് എത്തിക്കുന്നതിനിടെയാണ് സംഭവം. ട്രക്ക് പിപ്രകോതിക്ക് സമീപമുള്ള മേല്‍പാലത്തിലൂടെ കടന്നുപോകുമ്പോള്‍ വിമാനത്തിന്‍റെ മുകള്‍ ഭാഗം മേല്‍പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു. ട്രക്ക് നീക്കാന്‍ ഡ്രൈവര്‍ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വലിയ ഗതാഗത കുരുക്കാണ് ദേശീയപാത 28ല്‍ രൂപപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിപ്രകോതി പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ട്രക്കിന്‍റെ ചക്രങ്ങള്‍ ഊരിമാറ്റി. ഇതോടെ ട്രക്കിന്‍റെ ഉയരം അല്‍പം കുറഞ്ഞു. പിന്നാലെ വിമാനവും ട്രക്കും റോഡില്‍ നിന്ന് നീക്കുകയും ആയിരുന്നു എന്ന് പിപ്രകോതി പൊലീസ് മേധാവി മനോജ് കുമാര്‍ സിങ് പറഞ്ഞു.