കടലിലേക്ക് തള്ളി വിട്ടെങ്കിലും നീന്താനായില്ല; അടിമലത്തുറ തീരത്തടിഞ്ഞ തിമിംഗല സ്രാവ് ചത്തു - Thiruvananthapuram todays news
🎬 Watch Now: Feature Video
തിരുവനന്തപുരം അടിമലത്തുറ തീരത്ത് തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെയാണ് (26.04.2022) സംഭവം. കരയ്ക്കടിഞ്ഞ സമയത്ത് തിമിംഗലത്തിന് ജീവനുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികൾ തിരികെ കടലിലേക്ക് തള്ളി വിട്ടെങ്കിലും തിരികെ കടലിലേക്ക് നീന്താന്‍ കഴിയാത്തതുകൊണ്ട് ചത്തുപോവുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വന്യജീവി സംരക്ഷണ വിഭാഗത്തിൽപ്പെടുന്നതാണ് ഈ തിമിംഗല സ്രാവ്. കോസ്റ്റൽ പൊലീസും വനം വന്യജീവി വകുപ്പും സ്ഥലത്തെത്തി. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം കരയില്‍ സംസ്‌കരിച്ചു
Last Updated : Feb 3, 2023, 8:22 PM IST