Accused Attacked Police In Bekal അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് യുവാവ്, ഒടുക്കം പിടിയില്‍ - ബേക്കൽ
🎬 Watch Now: Feature Video
Published : Oct 11, 2023, 1:35 PM IST
കാസർകോട് : ആക്രമിച്ചയാളെ സാഹസികമായി കീഴടക്കി ബേക്കൽ പൊലീസ് (Accused Attacked Police In Bekal). കഴിഞ്ഞ ദിവസമാണ് ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ എത്തിയ പൊലീസുകാരെ യുവാവ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തത്. ബേക്കൽ രാമഗുരു നഗറിൽ ഉണ്ണിയാണ് പൊലീസിന് നേരെ പരാക്രമം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ ഉണ്ണിയെ അറസ്റ്റ് ചെയ്‌തു (Youth arrested for attacking police). വീടിന് തീവച്ച കേസുമായി ബന്ധപ്പെട്ട് ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരുന്നു. എന്നാല്‍ ഉണ്ണി ഹാജരായില്ല. തുടർന്ന് പൊലീസ് വീട്ടിൽ നേരിട്ട് എത്തിയപ്പോൾ ബേക്കല്‍ സിഐ വിപിനെ ഇയാള്‍ മർദിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍റെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചു. ഇതിനുമുൻപും ഉദ്യോഗസ്ഥരോട് ഇയാൾ മോശമായി പെരുമാറിയിട്ടുള്ളതായി ബേക്കൽ പൊലീസ് പറഞ്ഞു. മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആണ് ഉണ്ണിക്കെതിരെ പൊലീസ് കേസ് എടുത്തത്. അറസ്റ്റ് ചെയ്‌ത ഉണ്ണിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കണ്ണൂര്‍ അത്താഴക്കുന്നില്‍ സബ് ഇന്‍സ്‌പെക്‌ടറെ മദ്യപ സംഘം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചിരുന്നു. ഓഗസ്റ്റ് 13ന് സാമൂഹ്യ വിരുദ്ധരുടെ ലഹരി ഉപയോഗത്തില്‍ നാട്ടുകാര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ സി എച്ച് നസീബിന് മര്‍ദനം ഏറ്റത്.