Vadakekkad Couple murder| 'അറുത്തെടുത്ത തല കോണിപ്പടിയില്‍ വെച്ചു, എല്ലാം ലഹരി മരുന്നിന് പണത്തിന് വേണ്ടി': ക്രൂരത പൊലീസിനോട് പറഞ്ഞ് പേരമകൻ - kerala news updates
🎬 Watch Now: Feature Video
തൃശൂർ: വടക്കേക്കാട് വയോധിക ദമ്പതിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ച് പ്രതിയായ ചെറുമകന്‍ അക്‌മല്‍. കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയെന്നതടക്കം മുഴുവന്‍ കാര്യങ്ങളും ഇയാള്‍ പൊലീസിനോട് വിശദീകരിച്ചു. അതേസമയം പ്രതിയുടെ മൊഴികളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. കൊലപാതക സമയം അടക്കമുള്ള കാര്യങ്ങളിലെ മൊഴികളില്‍ വ്യക്തത ലഭിച്ചിട്ടില്ല. അതുകൊണ്ട് സംഭവത്തില്‍ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നായരങ്ങാടി സ്വദേശിയായ പനങ്ങാവില്‍ അബ്‌ദുള്ള (75), ഭാര്യ ജമീല (64) എന്നിവരെ ചെറുമകന്‍ അക്‌മല്‍ അതിദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇരുവരും ഉറങ്ങി കിടക്കുന്നതിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തി അക്‌മല്‍ ജമീലയുടെ അറുത്തെടുത്ത തല വീട്ടിലെ കോണിപ്പടിയില്‍ വച്ചു. തിങ്കളാഴ്‌ച രാവിലെ വീട്ടിലെത്തിയ ദമ്പതികളുടെ മകനാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കൊലപാതകത്തിന് ശേഷം ജമീലയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അക്‌മല്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും മംഗലാപുരത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ലഹരിയ്‌ക്ക് അടിമയായ അക്‌മല്‍ ജമീലയേയും അബ്‌ദുള്ളയേയും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലഹരി മരുന്ന് വാങ്ങാനായി ആവശ്യപ്പെട്ട പണം ലഭിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് അക്‌മലിനെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ മടങ്ങിയെത്തിയ ഇയാള്‍ വീണ്ടും ലഹരി ഉപയോഗം തുടങ്ങുകയായിരുന്നു.