thumbnail

'കൈവിട്ട് കാളയോട്ടം', നവകേരള സദസിന്‍റെ പ്രചാരണത്തിന് കാളയോട്ടം, നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക്

By ETV Bharat Kerala Team

Published : Dec 8, 2023, 2:38 PM IST

ഇടുക്കി: ഇടുക്കിയിൽ നവകേരള സദസിന്‍റെ പ്രചരണാർഥം കുമളിയിൽ സംഘടിപ്പിച്ച കാളയോട്ട മത്സരത്തിനിടെ അപകടം. കാളക്കൂട്ടം നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി (Accident while Bull Race to promote Navakerala Sadas Idukki). നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുമളിയിൽ സിപിഎമ്മിന്‍റെയും കാർഷിക സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു കാളയോട്ട മത്സരം സംഘടിപ്പിച്ചത്. കുമളി മൂന്നാർ സംസ്ഥാന പാതയിലും ദേശീയ പാതയിലും ഗതാഗതം തടഞ്ഞായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഇതോടെ കുമളിയിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. പൊലീസിൽ നിന്ന് അനുമതി വാങ്ങാതെയാണ് പരിപാടി നടത്തിയതെന്നും ആരോപണമുണ്ട്. കാളകളെ വിനോദങ്ങൾക്കും അഭ്യാസ പ്രകടനങ്ങൾക്കും ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ പരിപാടി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികൾ രംഗത്തെത്തി. 'കാളയോട്ടത്തിന് പൊലീസ് മൗനസമ്മതം നൽകി, അതുകൊണ്ടാണ് പൊലീസ് കാളയോട്ടം നിയന്ത്രിക്കാൻ പ്രദേശത്ത് എത്തിയതെന്നും ആളുകൾ ആരോപിച്ചു'. കുമളി എസ്എച്ച്ഒയ്ക്കും സംഘാടകർക്കുമെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് മൃഗസംരക്ഷണ സമിതി അംഗം എം എൻ ജയചന്ദ്രൻ ആവശ്യപ്പെട്ടു.

Also read: കലോത്സവത്തിന് 'കാർട്ടൂണായി' നവകേരള യാത്ര; സർഗ സൃഷ്‌ടികൾക്കും വിവാദം

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.