കേരള കേന്ദ്ര സർവകലാശാല വിസിയെ ഉപരോധിച്ച് എബിവിപി പ്രവർത്തകർ - ABVP Members Blocked vc

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 11, 2024, 7:49 PM IST

കാസർകോട് : കേരള കേന്ദ്ര സർവകലാശാല വിസിയെ ഉപരോധിച്ച് എബിവിപി പ്രവർത്തകർ. കൈക്കൂലി കേസിൽ പിടിയിലായ അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. വൈസ്‌ചാൻസിലർ പ്രൊഫ. കെ പി ബിജുവിനെയാണ് എബിവിപി പ്രവർത്തകർ ഉപരോധിച്ചത്. ഇന്നലെയാണ് ( ജനുവരി 10 ) കൈക്കൂലി (Bribery) വാങ്ങുന്നതിനിടെ കാസർകോട് കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർ എ.കെ. മോഹനെ വിജിലൻസ് ( Vigilance ) പിടികൂടിയത്. കരാർ കാലാവധി നീട്ടി നൽകാൻ താത്ക്കാലിക അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയായിരുന്നു അറസ്റ്റ്. സർവ്വകലാശാലയിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്‍റിലെ (Social Work Department ) ഗസ്റ്റ് ഫാക്കൽറ്റിയായി ജോലി ചെയ്‌ത് വന്നിരുന്ന പരാതിക്കാരന്‍റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കരാർ പുതുക്കി നൽകുന്നതിനും പി എച്ച് ഡിക്ക് അഡ്‌മിഷൻ ശരിയാക്കുന്നതിനും വേണ്ടി പ്രൊഫസർ പണം ആവശ്യപ്പെട്ടിരുന്നു. രണ്ടുലക്ഷം രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 20000 രൂപ നൽകുന്നതിനിടയാണ് വിജിലൻസിന്‍റെ പിടിയിലായത്. കർണാടക മൈസൂർ സ്വദേശിയാണ് മോഹനൻ. പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.