വീട്ടുമുറ്റത്ത് നിർത്തിയിട്ട ലോറിക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു - Kerala Crie News
🎬 Watch Now: Feature Video
Published : Nov 25, 2023, 9:35 PM IST
|Updated : Nov 25, 2023, 9:50 PM IST
കോട്ടയം: അതിരമ്പുഴയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന ടിപ്പർ ലോറിക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു (A Lorry Parked In The Backyard Was Set On Fire At Kottayam). അതിരമ്പുഴ ശ്രീകണഠമംഗലം, പാക്കത്തുകുന്നേൽ വീട്ടിൽ വർക്കി യുടെ ലോറിക്കാണ് തീയിട്ടത്. തീപിടുത്തതിൽ ലോറിയുടെ ക്യാമ്പിൻ പൂർണ്ണമായി കത്തി നശിച്ചു. ഇന്ന് (ശനിയാഴ്‌ച) വെളുപ്പിനാണ് സംഭവം. വർക്കിയുടെ വീടിനോട് ചേർന്നാണ് ലോറി പാർക് ചെയ്‌തിരുന്നത്. വെളുപ്പിന് മൂന്നു മണിക്ക് ആരോ വഴിയിൽ വാഹനം നിർത്തിയതായി ശ്രദ്ധയിൽ പെട്ടതായി വർക്കി പറഞ്ഞു. അൽപസമയം കഴിഞ്ഞപ്പോൾ ലോറിയുടെ ചില്ല് തകരുന്ന ഒച്ച കേട്ടു. പുറത്തിറങ്ങിയപ്പോൾ ലോറിയിൽ തീ ആളി പടരുന്നതാണ് കണ്ടത്. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വെള്ളം പമ്പ് ചെയ്‌താണ് തീ കെടുത്തിയത്. സ്ഥലത്തുനിന്ന് ബിയർ കുപ്പികൾ കണ്ടെടുത്തതായും വർക്കി പറയുന്നു. വർക്കിയോട് ശത്രുതയുള്ളവർ മനഃപൂർവം ലോറിക്ക് തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി.