video: മൂന്ന് മാസം നടുക്കടലിൽ കുടുങ്ങി കുരങ്ങൻ; ഒടുവിൽ കരയിലെത്തിക്കുന്ന ദൃശ്യങ്ങൾ - കുരങ്ങൻ പുലിമുട്ടിൽ കുടുങ്ങി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14850695-thumbnail-3x2-lkl.jpg)
ഈസ്റ്റ് ഗോദാവരി: കാക്കിനട ഹാർബറിൽ നിന്നും മൂന്ന് നോട്ടിക്കൽ മൈൽ അകലെ കടലിനു നടുവിൽ കുടുങ്ങിയ കുരങ്ങനെ രക്ഷപ്പെടുത്തി. മൂന്ന് മാസത്തോളമാണ് കുരങ്ങൻ പുലിമുട്ടിൽ കുടുങ്ങിക്കിടന്നത്. കുരങ്ങൻ ഇവിടെ എങ്ങനെ എത്തിപ്പെട്ടുവെന്നത് അജ്ഞാതമാണ്. മത്സ്യത്തൊഴിലാളികൾ നൽകുന്ന ഭക്ഷണമായിരുന്നു മൂന്ന് മാസവും കുരങ്ങന്‍റെ ഭക്ഷണം. കുരങ്ങൻ കടലിൽ കുടുങ്ങിക്കിടക്കുന്ന വിവരം മത്സ്യത്തൊഴിലാളികൾ പ്രകാശം ജില്ലയിൽ കോതപട്ടണത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ആനിമൽ വാരിയേഴ്സ് കൺസർവേഷൻ സൊസൈറ്റിയിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കുരങ്ങനെ രക്ഷിക്കാൻ സന്നദ്ധ സംഘടനയിലെ പ്രവർത്തകർ കൂടുമായി പുലിമുട്ടിലെത്തി. ആദ്യത്തെ രണ്ട് ദിവസം കുരങ്ങൻ കൂട്ടിൽ കയറാൻ തയാറായില്ല. മൂന്നാം ദിവസമായ ശനിയാഴ്‌ച കുരങ്ങൻ കൂട്ടിലകപ്പെട്ടു. തുടർന്ന് സന്നദ്ധ പ്രവർത്തകർ കൂടും കുരങ്ങനെയും ബോട്ടിൽ കരക്കെത്തിച്ചു. അവിടെ നിന്ന് കാക്കിനട ജില്ല ഫോറസ്റ്റ് ഓഫിസിലെത്തിച്ച് തുറന്നുവിട്ടു. ഉടൻതന്നെ കുരങ്ങൻ അടുത്തുള്ള മരത്തിലേക്ക് ഓടിമറഞ്ഞു.
Last Updated : Feb 3, 2023, 8:21 PM IST