സായ് ഇങ് വെൻ രണ്ടാം തവണയും തായ്‌വാൻ പ്രസിഡന്‍റ്; സത്യപ്രതിജ്ഞ ചെയ്‌തു - തായ്‌വാൻ പ്രസിഡന്‍റ്
🎬 Watch Now: Feature Video

തായ്‌പേ: സായ് ഇങ് വെൻ രണ്ടാം തവണയും തായ്‌വാൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്‌തു. തായ്‌വാന്‍റെ നിലവിലെ അധികാരത്തിന് മാറ്റം വരുത്തരുതെന്ന് വാദിക്കുന്ന സായ് ഇങ് വെൻ തായ്‌വാനിൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തായ്‌വാന്‍റെ ഔദ്യോഗിക സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രമിക്കുന്ന ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ പ്രതിനിധിയാണ് സായ് ഇങ് വെൻ. സ്വയംഭരണ ജനാധിപത്യത്തിന്മേൽ ചൈനയുടെ സമ്മർദം വർധിക്കുന്നതിനിടയിലാണ് സത്യപ്രതിജ്ഞ. 1949 ലെ ആഭ്യന്തര യുദ്ധത്തിനിടയിലാണ് ബെയ്‌ജിംഗും തായ്‌വാനും പിരിഞ്ഞത്.