ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു - സ്‌പേസ് എക്‌സ്
🎬 Watch Now: Feature Video
വാഷിങ്ടണ്‍: സ്‌പേസ് എക്‌സ് വികസിപ്പിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ് കാനവെറല്‍ സ്‌പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സേവനത്തെ ശക്തിപ്പെടുത്താൻ ഉപകരിക്കുന്ന 60 പുതിയ സാറ്റ്‌ലൈറ്റുകളുമായാണ് ഫാല്‍ക്കണ്‍ 9 പറന്നുയര്‍ന്നത്. വിക്ഷേപണത്തിന്‍റെ ആദ്യ ഘട്ടം വിജയകരമാണ്. റോക്കറ്റില്‍ നിന്നും വേര്‍പ്പെട്ട ആദ്യഭാഗം ഭൂമിയില്‍ കൃത്യമായി തിരിച്ചെത്തി. അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ നിലയുറപ്പിച്ചിരുന്ന കപ്പലിലേക്കാണ് റോക്കറ്റിന്‍റെ ഭാഗം എത്തിയത്. 2018 ല്‍ ആരംഭിച്ച ഫാല്‍ക്കണ്‍ 9 പ്രോജക്‌ടിന്‍റെ ഏഴാമത്തെ വിക്ഷേപണമാണിത്.