Robbery In Bengaluru : നാലംഗസംഘം ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കവര്‍ന്നു ; കടന്നുകളഞ്ഞത് ഉടമയെ വെടിവച്ച് - ജ്വല്ലറിയുടമയെ ആക്രമിച്ച്‌ സ്വർണ്ണം കവർന്നു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 12, 2023, 6:14 PM IST

ബെംഗളൂരു : പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ച് അക്രമികൾ സിനിമാസ്റ്റൈലിൽ ഉടമയെ വെടിവച്ച് രക്ഷപ്പെട്ടു(Robbery In Bengaluru). ഇന്ന് (12-10-2023) രാവിലെ 10:45 ഓടെ ബെംഗളൂരുവിലെ ബദരഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈപ്പ് ലൈൻ റോഡിലെ വിനായക്‌ എന്ന ജ്വല്ലറിയിലാണ്‌ കവർച്ച നടന്നത്‌. രാവിലെ ജ്വല്ലറിയിൽ രണ്ട്‌ ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ്‌ കടയുടമയെ ആക്രമിച്ച്‌ ഒരു കിലോ സ്വർണം കവർന്ന്‌ രക്ഷപ്പെട്ടത്‌ (One kg Gold Stollen). തടയാൻ ശ്രമിച്ച കടയുടമ മനോജ്‌ ലോഹറിനെ (30) കവർച്ചാസംഘം കാലിൽ വെടിവച്ചാണ്‌ രക്ഷപ്പെട്ടത്‌. പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകട നില തരണം ചെയ്‌തിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് തെളിവുകൾ ശേഖരിച്ചു. കവര്‍ച്ചയില്‍ കേസെടുത്ത്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല എന്നാണ്‌ വിവരം. മോഷണത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ പൊലീസ്‌ പുറത്ത് വിട്ടിട്ടുമില്ല. പ്രതികളുടെ ആക്രമണത്തിൽ വെറെയാർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു (Robbery In Vinayak Jewellers).   

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.