Idukki Hydel Tourism Facing Crisis : വരള്‍ച്ച ചതിച്ചു, ഈ ഓണം ഇടുക്കിയുടെ ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിക്കാലം - ഹൈഡല്‍ ടൂറിസം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 4, 2023, 12:15 PM IST

ഇടുക്കി : ഹൈഡല്‍ ടൂറിസത്തിന് പേരുകേട്ട ഇടുക്കിയെ ഇത്തവണത്തെ ഓണക്കാലം തുണച്ചില്ല. ജില്ലയില്‍ ഉണ്ടായിരുന്ന വരള്‍ച്ചയാണ് ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയത് (Idukki Hydel Tourism Facing Crisis). ഓണാവധി ആഘോഷിക്കാന്‍ സഞ്ചാരികള്‍ നിരവധി എത്തിയെങ്കിലും വരണ്ടുണങ്ങിയ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍ നിരാശയാണ് സമ്മാനിച്ചത്. ഇടുക്കിയിലേക്ക് ആഭ്യന്തര ടൂറിസ്റ്റുകൾ ഏറെ എത്തുന്നത് ഓണക്കാലത്താണ്. മൺസൂൺ മഴയിൽ സമൃദ്ധമായ ജലാശയങ്ങളും നുരഞ്ഞ് പതിയ്ക്കുന്ന വെള്ളച്ചാട്ടങ്ങളും പുഴകളും സഞ്ചാരികൾക്ക് മികച്ച അനുഭവമാണ് മുന്‍കാലങ്ങളില്‍ നൽകിയിരുന്നത്. എന്നാൽ ഇത്തവണ, മൺസൂൺ മഴ കാര്യമായി പെയ്‌തിറങ്ങാതിരുന്നത് ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിയാവുകയായിരുന്നു. വെള്ളച്ചാട്ടങ്ങള്‍ പലതും അപ്രത്യക്ഷമായി. പുഴകളിലും മറ്റും നീരൊഴുക്ക് നന്നേ കുറയുകയും ചെയ്‌തു. അവധി ആഘോഷിക്കാന്‍ എത്തിയ സഞ്ചാരികള്‍ നിരാശരായി മടങ്ങുന്ന കാഴ്‌ചയായിരുന്നു ഇത്തവണ ഇടുക്കിയില്‍ കണ്ടത്. ജില്ലയിലെ പ്രധാന ഹൈഡൽ ടൂറിസം കേന്ദ്രങ്ങളായ ശ്രീനാരായണപുരത്തും പൊന്മുടിയിലും ഒക്കെ ധാരാളം സഞ്ചാരികള്‍ എത്തിയിരുന്നു (Hydel Tourism points Idukki). പക്ഷേ നിരാശ തന്നെയായിരുന്നു ഫലം. പകൽ സമയത്തെ കടുത്ത ചൂടും സഞ്ചാരികള്‍ക്ക് പ്രതിസന്ധി സൃഷ്‌ടിച്ചു. മഞ്ഞും മഴയും തണുപ്പും തേടി എത്തിയ സഞ്ചാരികൾ, ഇത്തവണത്തെ കാലാവസ്ഥ കാരണം വരണ്ടുണങ്ങിയ കാഴ്‌ചകൾ കണ്ട് മടങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നതോടെ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിയിലെ ടൂറിസം അധികൃതര്‍. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.