ഹോളി ആഘോഷിക്കാം; സ്വാദിഷ്‌ടമായ ഗുലാബ് ജാമുൻ തയ്യാറാക്കാം - ഗുലാബ് ജാം തയ്യാറാക്കാം
🎬 Watch Now: Feature Video
വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുര പലഹാരമാണ് ഖവാ ഗുലാബ് ജാമുൻ. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും പ്രിയങ്കരമാണ് ഈ വിഭവം. വളരെ എളുപ്പത്തിലുണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഖവാ ഗുലാബ് ജാമുൻ . ഇതിൽ പ്രധാനമായും പാൽക്രീമും മൈദയും ഏലയ്‌ക്കയുമാണ് അടങ്ങിയിരിക്കുന്നത്. ആദ്യം ഈ മിശ്രിതം യോജിപ്പിച്ച് ഉരുളകളാക്കുക. അതിന് ശേഷം എണ്ണയിലിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. ശേഷം സിറപ്പ് തയ്യാറാക്കണം. ഇതിനായി, 1 1/2 കപ്പ് തിളച്ച വെള്ളത്തില്‍ പഞ്ചസാര അലിച്ച് ചേര്‍ക്കണം. ഇതില്‍, റോസ് വാട്ടറും ഏലക്കാപ്പൊടിയും ചേര്‍ക്കുക. തണുത്ത ശേഷം വറുത്തെടുത്ത ഉരുളകൾ സിറപ്പിൽ യോജിപ്പിച്ചാൽ സ്വാദിഷ്‌ടമായ ഖവാ ഗുലാബ് ജാമുൻ റെഡി .