രാഘവ് ഛദ്ദയുമായുള്ള വിവാഹ വാർത്തകൾ സത്യമാണോ? ചോദ്യത്തിന് പരിനീതിയുടെ പ്രതികരണം - രാഘവ് ഛദ്ദയുമായുള്ള വിവാഹം സത്യമാണോ
🎬 Watch Now: Feature Video
ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും ആം ആദ്‌മി നേതാവും എംഎല്‍എയുമായ രാഘവ് ഛദ്ദയുടെയും വിവാഹ വാര്‍ത്തകളാണ് ബോളിവുഡ് ലോകത്തെ സംസാര വിഷയം. ഇരുവരെയും മുംബൈയില്‍ വച്ച് ഒന്നിച്ച് കണ്ടതിന് പിന്നാലെയാണ് വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
മുംബൈയിലെ ഒരു റസ്‌റ്റോറന്റിൽ നിന്നും പുറത്തിറങ്ങുന്നതിനിടെയാണ് പരിനീതിയും രാഘവും പാപ്പരാസികളുടെ കണ്ണിലുടക്കിയത്. ഇതിന് പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങൾ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തങ്ങളുടെ വിവാഹ വാര്‍ത്ത ഇനിയും പരിനീതിയും രാഘവും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ ഇരുവര്‍ക്കും പിന്നാലെയാണ് ഏതുനേരവും പാപ്പരാസികള്‍.
ഷൂട്ടിംഗ് കഴിഞ്ഞ് ഖത്തറിലെ ദോഹയില്‍ നിന്നും പരിനീതി ചോപ്ര കഴിഞ്ഞ ദിവസമാണ് മുംബൈ വിമാനത്താവളത്തില്‍ മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍ എത്തിയ താരത്തെ കണ്ട് പാപ്പരാസികള്‍ ചുറ്റും വളഞ്ഞു. പാപ്പരാസികള്‍ വിവാഹ വാര്‍ത്തകളുടെ സത്യാവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തി. എന്നാല്‍ പാപ്പരാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും നല്‍കാതെ പുഞ്ചിരി തൂകി പാപ്പരാസികള്‍ക്ക് നന്ദി പറഞ്ഞ് തന്‍റെ കാറില്‍ കയറുകയായിരുന്നു താരം.
യുകെയിലെ യൂണിവേഴ്‌സിറ്റി ദിനങ്ങൾ മുതൽ പരിനീതിക്ക് രാഘവിനെ അറിയാമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഒരുമിച്ച് പഠിച്ചവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാകുമോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച; പ്രതികരിക്കാതെ താരം