'അന്ന് പനിയായിരിക്കുമെന്ന് പ്രമുഖ നടൻ', ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിലെ രഞ്ജിത്തിന്‍റെ പ്രസംഗം ചർച്ചയാകുന്നു.. - ചലച്ചിത്രമേളയുടെ ഉദ്‌ഘാടനം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 9, 2023, 12:37 PM IST

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് നടത്തിയ ആമുഖ പ്രസംഗം ചർച്ചയാകുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ ഫോണിലൂടെ വിളിച്ചെന്നും എന്നാൽ എട്ടാം തീയതി തനിക്ക് പനിയായിരിക്കുമെന്നായിരുന്നു ആ നടന്‍റെ മറുപടിയെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. എന്നാല്‍ ആരാണ് ആ നടൻ എന്ന് വ്യക്തമാക്കാൻ രഞ്ജിത്ത് തയ്യാറായില്ല. 'തങ്ങളുടെ ശ്രമങ്ങൾക്ക് അവസാനം ഉത്തരം കിട്ടി. അതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നടന്മാരുടെ ലിസ്റ്റിലെ പ്രഥമ പേരുകളിൽ ഒന്നിന് ഉടമയായ നാനാ പടേക്കറെന്നും രഞ്ജിത്ത് പറഞ്ഞു'. 

 ചലച്ചിത്ര മേളയിലെ തിരക്കിനെ പക്വതയോടെ കൈകാര്യം ചെയ്യാൻ ഓരോരുത്തരും ശ്രമിക്കണമെന്നും തിരക്ക് മൂലമുണ്ടാകുന്ന അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും കുസാറ്റിൽ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗം മാറ്റിവെച്ച് ഹ്രസ്വമായ വാക്കുകളിൽ രഞ്ജിത്ത് ആമുഖപ്രസംഗം അവസാനിപ്പിച്ചു.  അതേസമയം ചലച്ചിത്രമേളയിലെ മത്സരചിത്രങ്ങളുടെ പ്രദർശനത്തിന് തുടക്കമായി. ചലച്ചിത്ര മേള ഇന്നലെ (ഡിസംബർ എട്ട്) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.