ഗണപതി നിമഞ്ജന ആഘോഷത്തിൽ പങ്കെടുത്ത് അല്ലു അർജുനും മകളും - വീഡിയോ - ദേശീയ വാർത്തകൾ
🎬 Watch Now: Feature Video
പുഷ്‌പ താരം അല്ലു അർജുനും മകളും തിങ്കളാഴ്‌ച ഹൈദരാബാദിൽ നടന്ന ഗണപതി നിമഞ്ജന ആഘോഷത്തിൽ പങ്കെടുത്തു. അഞ്ചു വയസുള്ള മകൾ അല്ലു അർഹക്കൊപ്പം ആഘോഷപരിപാടിയിൽ പങ്കെടുത്തതിന്‍റെ വീഡിയോ താരം തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. മികച്ച ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അല്ലു അർജുൻ പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹവുമായാണ് എത്തിയത്. വീഡിയോയ്‌ക്ക് "ഗണപതി ബപ്പ മോറിയ" എന്നാണ് താരം അടിക്കുറിപ്പെഴുതിയത്. പുഷ്‌പയുടെ രണ്ടാം ഭാഗമാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്ന സിനിമ.
Last Updated : Feb 3, 2023, 8:27 PM IST