സ്വപ്ന സുരേഷിന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് - സ്വപ്ന സുരേഷ്
🎬 Watch Now: Feature Video
തിരുവനന്തപുരം: കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതിയെന്ന് ആരോപിക്കുന്ന സ്വപ്ന സുരേഷിന്‍റെ നെയ്യാറ്റിൻകരയിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. സ്വപ്നയെ അറസ്റ്റ് ചെയ്യുക, മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടായിരുന്നു മാർച്ച് നടത്തിയത്. രാമപുരം ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്വപ്നയുടെ വീടിനു സമീപത്ത് പൊലീസ് തടഞ്ഞു. പ്രവർത്തകർ വീടിന്‍റെ ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ വഴിമുക്ക് പൂവ്വാർ റോഡിലെ ഗതാഗതം നിലച്ചു. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.