കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലേക്ക് കെ.എസ്.യു മാര്‍ച്ച് - എസ്.എഫ്.ഐ
🎬 Watch Now: Feature Video
മലപ്പുറം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലേക്ക് കെ.എസ്.യു പ്രതിഷേധ മാർച്ച് നടത്തി. സിൻഡിക്കേറ്റ് യോഗം ചേർന്ന സെനറ്റ് ഹൗസിലേക്കാണ് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി നിതീഷ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാലയിലെ എസ്.എഫ്.ഐ മുൻ സംസ്ഥാന നേതാവിന് മാർക്ക് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സിൻഡിക്കേറ്റ് മാർച്ച്.
ക്യാമ്പസിലേക്ക് സമരവുമായി എത്തിയ പ്രവർത്തകരെ സെനറ്റ് ഹൗസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നാണ് സംഘർഷമുണ്ടായത്. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. ഇടതുപക്ഷം അക്രമം മാത്രം മാനദണ്ഡമാക്കി എസ്.എഫ്.ഐകാർക്ക് മാർക്ക് നൽകി വിജയിപ്പിക്കുകയാണെന്ന് കെ.എസ്.യു ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഹാരിസ് മൂദുർ അധ്യക്ഷനായി. ഹക്കീം പെരുമുക്ക്, ലിജിത്ത് ചന്ദ്രൻ, ഇ.കെ അൻഷിദ്, ഉണ്ണി മൊയ്‌ദീൻ, ഷഫ്റിൻ എന്നിവർ സംസാരിച്ചു.