കാട്ടാനകളെ തുരത്താൻ ജെ.സി.ബി: ഡ്രൈവര്‍ക്ക് പരക്കെ വിമര്‍ശനം - തനിഗെബൈലു ഭദ്ര വന്യജീവി സങ്കേതം കാട്ടാന
🎬 Watch Now: Feature Video

ചിക്കമംഗളൂരു: കാട്ടാനകളെ ജെസിബി യന്ത്രം ഉപയോഗിച്ച് ശല്യപ്പെടുത്താൻ ശ്രമം. കർണാടക തനിഗെബൈലുവിലെ ഭദ്ര വന്യജീവി സംരക്ഷണകേന്ദ്രത്തിലാണ് കുട്ടിയാന അടങ്ങിയ മൂന്നംഗ സംഘത്തെ ജെസിബി ഉപയോഗിച്ച് ഡ്രൈവർ തുരത്താൻ ശ്രമിച്ചത്. വന്യജീവി സങ്കേതത്തിലെ വനമേഖലയിൽ റോഡിലൂടെ നടക്കുകയായിരുന്ന ആനക്കൂട്ടത്തിന് നേരെ ഡ്രൈവർ ജെസിബി ഓടിച്ചുവന്നു. ഇതിനിടെ കുട്ടിയാന മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും ജെസിബിയുടെ ശബ്‌ദം കേട്ട് പിന്നിലേക്ക് വലിഞ്ഞു. തുടർന്ന് ആനകൾ ഭയന്ന് പിന്മാറുന്ന ദൃശ്യങ്ങൾ ജെസിബിയിലുണ്ടായിരുന്നവർ തന്നെ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ വന്യജീവികളുടെ സ്വൈര്യവിഹാരം തടസപ്പെടുത്തിയുള്ള ഡ്രൈവറുടെയും കൂട്ടരുടെയും 'തമാശക്കളി'ക്കെതിരെ നിരവധിപേരാണ് വിമർശനവുമായെത്തിയത്.
Last Updated : Feb 3, 2023, 8:20 PM IST
TAGGED:
കാട്ടാനകൾക്ക് നേരെ ജെസിബി