യുഡിഎഫ് നേതാക്കൾ എൽഡിഎഫിലേക്കെന്ന പ്രചരണം പാലാ തോൽവിയുടെ ജാള്യത മറയ്ക്കാന്‍ : സജി മഞ്ഞക്കടമ്പിൽ - Congress
🎬 Watch Now: Feature Video
കോട്ടയം: കേരള കോൺഗ്രസിൽ നിന്നും കോൺഗ്രസിൽ നിന്നും എൽഡിഎഫിലേക്ക് നേതാക്കളെ എത്തിക്കും എന്ന തരത്തിലുള്ള ചിലരുടെ പ്രചരണം പാലാ തോൽവിയുടെ ജാള്യത മറയ്ക്കാനെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റും, യുഡിഎഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ. യുഡിഎഫിന് വിജയവും പരാജയവും പുത്തരിയല്ല. യുഡിഎഫ് കൂടുതൽ കരുത്തോടെ തിരിച്ച് വരും. മാണിസാറിനെ അപമാനിച്ചവർക്കൊപ്പം അദ്ദേഹത്തെ സ്നേഹിക്കുന്ന ആർക്കും പോകാൻ സാധിക്കില്ലെന്നും അതിനാലാണ് തങ്ങൾ ഇപ്പോഴും യുഡിഎഫിൽ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.