പ്രതിപക്ഷത്തെയും ജനങ്ങള്‍ തലനാഴിര കീറി പരിശോധിക്കട്ടെ: വി.ഡി സതീശൻ - ഉമ്മന്‍ചാണ്ടി
🎬 Watch Now: Feature Video
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ബഹുജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഒരു പുതിയ സമീപനമായിരിക്കും പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫ് പ്രവര്‍ത്തകരെ മാത്രം കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനമല്ല പ്രതിപക്ഷം നടത്തുന്നത്.
ഭരണ പക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്നതു പോലെ പ്രതിപക്ഷത്തെയും ജനങ്ങള്‍ പരിശോധിക്കും എന്ന ഉത്തമ ബോദ്ധ്യത്തില്‍ നിന്നാണ് പ്രവർത്തിക്കേണ്ടത്.
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കേരളത്തിലെ കോണ്‍ഗ്രസ് നശിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. കോണ്‍ഗ്രസിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് അവരും ആഗ്രഹിക്കുന്നത്. സതീശന്‍ പ്രതിപക്ഷ നേതാവായതു കൊണ്ട് കോണ്‍ഗ്രസ് തകരണമെന്ന് അവര്‍ കരുതില്ല. പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മികച്ച ഫലം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് തന്നെ പ്രതിപക്ഷ നേതാവാക്കിയത്. മുതിർന്നവകരുടെ പരിചയ സമ്പത്തും ചെറുപ്പക്കാരുടെ വീര്യവും കൂട്ടിയിണക്കി എല്ലാം സഹിച്ചും ക്ഷമിച്ചും കോണ്‍ഗ്രസിനു വേണ്ടി താന്‍ മുന്നോട്ടു പോകുമെന്ന് ഇ ടി വി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ സതീശന്‍ പറഞ്ഞു.