മഹാരാഷ്‌ട്രയില്‍ യുവ ദമ്പതിമാരെ സംഘം ചേര്‍ന്നു മര്‍ദിച്ചു; വീഡിയോ പുറത്ത് - Maharashtra's Jalna news
🎬 Watch Now: Feature Video
മുംബൈ: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ യുവ ദമ്പതികളെ ഒരു സംഘം ആളുകൾ മർദിച്ചു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചു. ദമ്പതികളെ ഒറ്റപ്പെട്ട സ്ഥലത്ത് ഒരു കൂട്ടം പുരുഷന്മാർ ക്രൂരമായി മർദ്ദിച്ചതായി വീഡിയോയിൽ കാണാം. സംഭവസ്ഥലം പരിശോധിക്കുകയാണെന്ന് ജല്‍ന പൊലീസ് സൂപ്രണ്ട് എസ്. ചൈതന്യ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു.