യുവതി മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍; കുട്ടികള്‍ മരിച്ചു - റെയില്‍വേ പ്ലാറ്റ്ഫോമില്‍ യുവതി മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു
🎬 Watch Now: Feature Video
ദിസ്‌പൂര്‍(അസം): ഭദ്രക് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ യുവതി മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു. ബംഗലൂരുവില്‍ നിന്നും ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു അസം നാല്‍ബാദി സ്വദേശിനിയായ മഞ്ചുള ഖത്തുന്‍ ആണ് പ്ലാറ്റ്‌ഫോമില്‍ പ്രസവിച്ചത്. മൂന്ന് കുട്ടികളും മരിച്ചു. കുഞ്ഞുങ്ങളെയും യുവതിയെയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. യുവതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.