ന്യായവും കൃത്യവുമായ മാധ്യമപ്രവർത്തനത്തിനായാണ് ഞങ്ങൾ നിലകൊള്ളുന്നത്: ഇടിവി ഭാരത് ഡയറക്ടർ - ബൃഹതി ചെറുകുരി
🎬 Watch Now: Feature Video
വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായ മാധ്യമപ്രവർത്തനത്തെയാണ് ഞങ്ങൾ പിന്തുണയ്ക്കുന്നതെന്ന് ഇടിവി ഭാരത് ഡയറക്ടർ ബൃഹതി ചെറുകുരി. 2020ലെ ഡിജിറ്റൽ മീഡിയ ഇന്ത്യ (ഡിഎംഐ) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തടസ്സമില്ലാത്ത വാർത്തകളും വിവര സേവനങ്ങളും ലഭ്യമാക്കുന്നതിന് 2019 മാർച്ച് 21 നാണ് ഇടിവി ഭാരത് മൊബൈൽ ആപ്ലിക്കേഷനും വീഡിയോ കേന്ദ്രീകൃത വെബ് പോർട്ടലും ആരംഭിച്ചത്. സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാര ചടങ്ങിൽ 'മികച്ച ഡിജിറ്റൽ ന്യൂസ് സ്റ്റാർട്ട്-അപ്പ്' ആയി ഇടിവി ഭാരത് അംഗീകരിക്കപ്പെട്ടു.