മോഷണത്തിന് മുമ്പ് പ്രാര്‍ഥന; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - Thief prays before stealing Goddess's crown
🎬 Watch Now: Feature Video
ഹൈദരാബാദ്: ക്ഷേത്രത്തില്‍ ദേവിയുടെ കിരീടം മോഷ്ടിക്കുന്നതിന് മുമ്പ് മോഷ്ടാവ് പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി. യിലാണ് മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഐപിസി 380 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോഷ്ടാവിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.