വൈറസിനെതിരെ ബോധവൽക്കരണവുമായി വിദ്യാർഥികൾ - എവർവിൻ വിദ്യാശ്രം
🎬 Watch Now: Feature Video
ചെന്നൈ: രാജ്യത്ത് കൊവിഡ് 19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ തീർത്തും വ്യത്യസ്‌തമായ ബോധവൽക്കരണവുമായി ചെന്നൈയിലെ വിദ്യാർഥികൾ. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതിന്‍റെ പ്രാധാന്യം മൊസൈക്ക് ചിത്രം നിർമിച്ചാണ് കുട്ടികൾ വ്യക്തമാക്കിയത്. 25,000 സോപ്പുകൾ ഉപയോഗിച്ച് നിർമിച്ച മൊസൈക്കിലൂടെ ''വാഷ് ഹാൻഡ്‌സ് ലീവ് ലോങ്'' എന്ന സന്ദേശം അവർ നൽകി. ചെന്നൈ കോലത്തൂരിലെ എവർവിൻ വിദ്യാശ്രം സ്‌കൂളിലെ വിദ്യാർഥികളാണ് രാജ്യത്തിന് തന്നെ മാതൃകയായി പ്രവർത്തിച്ചത്. 10,000 ചതുരശ്ര അടി വിസ്‌തൃതിയിലാണ് സ്‌കൂളിലെ കളിസ്ഥലത്ത് കുട്ടികൾ മൊസൈക്ക് നിർമിച്ചത്.