കൊല്ലുമെന്ന് പേടി; 'കയര്‍' സംരക്ഷണം തേടി ഉമാമഹേശ്വരി - തഹസില്‍ദാര്‍ഉമാമഹേശ്വരി
🎬 Watch Now: Feature Video

ഹൈദരാബാദ്: തെലങ്കാനയിലെ അബ്‌ദുള്ളാപൂര്‍മേട്ടില്‍ വിജയര റെഡ്ഡി എന്ന വനിതാ തഹസില്‍ദാറിനെ ഓഫീസില്‍ വെച്ച് ചുട്ടുകൊന്നതിന് പിന്നാലെ തെലങ്കാനയിലെ കുര്‍നൂൾ ജില്ലയിലെ പതികൊണ്ടയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പതികൊണ്ടയിലെ തഹസില്‍ദാറായ ഉമാമഹേശ്വരി തന്നെയും ആരെങ്കിലും കൊല്ലുമെന്ന ഭയത്താല്‍ ഓഫീസില്‍ കയര്‍ കെട്ടി തിരിച്ചാണ് ജോലി ചെയ്യുന്നത്. അപേക്ഷകൾ നൽകാന്‍ വരുന്നവര്‍ കയറിന് പുറത്തുനിന്ന് വേണം അപേക്ഷകൾ നല്‍കാന്‍. കയറിനുള്ളിലേക്ക് ആരും വരാതിരിക്കാൻ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതൽ നടപടിയായാണ് കയറിന്‍റെ സംരക്ഷണം നേടിയതെന്ന് ഉമാമഹേശ്വരി പറഞ്ഞു.