ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ദൃശ്യമായി - സൂര്യഗ്രഹണം ദൃശ്യമായി
🎬 Watch Now: Feature Video

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ദൃശ്യമായി. ഇനി 28 മാസത്തേക്ക് മറ്റൊരു സൂര്യഗ്രഹണം ദൃശ്യമാകില്ല. ഉത്തരേന്ത്യയില്‍ ഉൾപ്പെടെ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന വലയഗ്രഹണമാണെങ്കിലും കേരളത്തിൽ ഭാഗികമായിട്ടാണ് ദൃശ്യമായത്. ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗ്രഹണം പൂർണമായും ദൃശ്യമായി. കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ 10.05നും 10.10നും ഇടയിൽ ഗ്രഹണം ദൃശ്യമായി. 1.30നു മുൻപായി ഗ്രഹണം അവസാനിക്കും.