വ്യത്യസ്ഥമായൊരു ചങ്ങാത്തം; കൂട്ടായി കുട്ടിക്കുരങ്ങന്‍ - Monkey's friendship with the villagers
🎬 Watch Now: Feature Video
ചെന്നൈ: കുരങ്ങനും മനുഷ്യനും തമ്മിലുള്ള ബന്ധം അതിപ്രാചീനമാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഒരു കുരങ്ങന്‍ മനുഷ്യനുമായി കൂട്ടുചേരുന്നത് അത്ര പരിചിത കാഴ്‌ചയല്ല. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ സത്യമംഗലത്തെ നാട്ടുകാര്‍ ഇത്തരത്തിലുള്ള ബന്ധത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷികളായത്. സത്യമംഗലത്തെ ഒരു കടയില്‍ എത്തിയതായിരുന്നു കവിനും കൂട്ടുകാരും. മുന്‍പരിചയം ഒന്നും ഇല്ലാതിരുന്നിട്ടും കുരങ്ങന്‍ കവിനുമായി കൂട്ടായി. കവിന്‍റെ മടിയില്‍ കിടന്ന് ഉറങ്ങുന്ന കുട്ടിക്കുരങ്ങന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
Last Updated : Aug 23, 2019, 11:57 AM IST
TAGGED:
സത്യമംഗലം