ചത്തീസ്‌ഗഢില്‍ രണ്ട് യുവതികളെ ഒരേ സമയം വിവാഹം ചെയ്‌ത് യുവാവ് - Chhattisgarh viral marriage
🎬 Watch Now: Feature Video
റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ രണ്ട് യുവതികളെ ഒരേ സമയം ഒരേ മണ്ഡപത്തില്‍ വിവാഹം ചെയ്‌ത് യുവാവ്. ബസ്‌താര്‍ സ്വദേശിയായ ചന്ദു മൗര്യയാണ് ഹസീന, സുന്ദരി എന്നീ യുവതികളെ താലി ചാര്‍ത്തിയത്. ഇരുവരും തന്നെ ഇഷ്‌ടപ്പെടുന്നതായും പരസ്‌പര സമ്മതത്തോടെയാണ് വിവാഹമെന്നും യുവാവ് പറഞ്ഞു. ഗ്രാമീണരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. എന്നാല്‍ യുവതികളിലൊരാളുടെ കുടുംബം ചടങ്ങില്‍ പങ്കെടുത്തില്ല. എന്തായാലും വിവാഹം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.