മധുരയിൽ സവാള മോഷ്ടിച്ചയാൾ അറസ്റ്റിൽ - മധുരയിൽ സവാള മോഷ്ടിച്ചയാൾ അറസ്റ്റിൽ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5322820-thumbnail-3x2-onion.jpg)
തമിഴ്‌നാട്: കടയുടമയുടെ കണ്ണ് വെട്ടിച്ച് പലചരക്ക് കടയിൽ നിന്ന് രണ്ട് കിലോ സവാള മോഷ്ടിച്ചയാൾ അറസ്റ്റിൽ. കടയുടമയുടെ പരിചയക്കാരനായ പ്രതി കടയുടമ തനിക്ക് പണം നൽകാനുണ്ടെന്ന് പറയുകയും പണം തരാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് ജീവനക്കാർ കടയുടമയെ ഫോൺ വിളിക്കാൻ പോയ തക്കത്തിനാണ് ഇയാൾ സവാള മോഷ്ടിച്ചത്.
അതേസമയം മടങ്ങിയെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കടയുടമ റഹ്മാൻ കടയിൽ നിന്ന് സവാള മോഷ്ടിക്കുന്നത് കണ്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. മുൻ റെക്കോർഡിംഗുകളിൽ റഹ്മാൻ പലചരക്ക് സാധനങ്ങൾ മോഷ്ടിക്കുന്നതായും കണ്ടിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.