Viral Wedding | വരന്‍റെ വീട്ടുകാര്‍ കാത്തുനിന്നത് കാറുമായി ; സഹോദരിയെ 'ഗ്രാന്‍ഡ് കാളവണ്ടി'യില്‍ അയച്ച് സഹോദരന്‍ - സഹോദരിയെ 'ഗ്രാന്‍ഡ് കാളവണ്ടി'യില്‍ അയച്ച് സഹോദരന്‍
🎬 Watch Now: Feature Video
ഭോപ്പാല്‍ : മധ്യപ്രദേശ് ഖാണ്ഡവയിലെ ഒരു വിവാഹ വീഡിയോ വൈറലായിരിക്കുകയാണ്. വധുവിന് സഹോദരൻ നൽകിയ യാത്രയയപ്പിന്‍റേതാണ് ആ ദൃശ്യം. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ബലൂണുകള്‍ വെച്ചും പട്ടുതുണി പുതപ്പിച്ചുമൊരുക്കിയ കാളവണ്ടിയിൽ വധൂവരന്മാരെ പറഞ്ഞയക്കുന്നതാണ് വൈറലായത്. വധു കോമളിന്‍റെ സഹോദരൻ വിനീതാണ് ഇതിനുപിന്നില്‍. സഹോദരിയുടെ വിടവാങ്ങൽ (വിദായി) അവിസ്‌മരണീയമാക്കാനാണ് താനിത് ചെയ്‌തതെന്ന് വിനീത് പറയുന്നു. വരന്‍റെ വീട്ടുകാർ കാറുമായി കാത്തിരിക്കുമ്പോഴാണ് കാളവണ്ടിയില്‍ ഇവരെ കയറ്റിയത്. കാളവണ്ടിയിൽ വധുവിനോട് വിടപറയുന്ന പാരമ്പര്യം പുനരുജ്ജീവിപ്പിക്കാനാണ് താന്‍ ഇതുചെയ്‌തതെന്നും വധുവിന്‍റെ സഹോദരന്‍.